വൈറ്റിലയില്‍ ട്രാഫിക്ക് പഴയപടി

vytila junction traffic

വൈറ്റില സിഗ്നലിലെ ട്രാഫിക്ക് വീണ്ടും പഴയപടിയാക്കി. ഞായറാഴ്ച തൈക്കൂടം ഭാഗത്ത് ഉണ്ടായ അപകടം അശാസ്ത്രീയ ട്രാഫിക്ക് പരിഷ്കാരം മൂലമാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗതാഗതം വീണ്ടും പഴയപടിയാക്കിയത്. ഇതോടെ വൈറ്റില ജംഗ്ഷനില്‍ ബ്ലോക്കില്‍പ്പെട്ട വാഹനങ്ങളുടെ നീണ്ട നിരയാണ്.
പരിഷ്കാരം മാറ്റിയത് അറിയാതെ വാഹനങ്ങള്‍ വീണ്ടും യു ടേണിലെത്തിയതാണ് ഗതാഗത കുരുക്കിന് ഇടയാക്കിയത്.
ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. ഇന്നലെ ഇരുപതോളം ട്രാഫിക്ക് പോലീസ് ഉണ്ടായിരുന്നെങ്കിലും ഗതാഗത കുരുക്ക് അഴിക്കാനായില്ല. ഇന്ന് കൂടുതല്‍ ട്രാഫിക്ക് പോലീസിനെ നിയമിച്ചിട്ടുണ്ട്.

vytila junction traffic ,block, traffic block, traffic rule, kochi

NO COMMENTS

LEAVE A REPLY