നോട്ട് പിൻവലിക്കൽ; കേന്ദ്രത്തിന്റെ പുതിയ ഇളവുകൾ ഇതാ

നോട്ട് പിൻവലിച്ച നടപടിയ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ പുതിയ ഇളവുകളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് വാർത്താ സമ്മേളനത്തിൽ ഇളവുകൾ പ്രഖ്യാപിച്ചത്.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ

  • റെയിൽ വേ ഇ-ടിക്കറ്റ് ബുക്കിങിന് ഡിസംബർ 31 വരെ സർവ്വീസ് ചാർജ് ഒഴിവാക്കും
  • ഡെബിറ്റ് കാർഡ് ഉപയോഗത്തിന് സർവ്വീസ് ചാർജ് ഈടാക്കില്ല.
  • ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി പണം വിതരണം ചെയ്യും
  • കർഷകർക്കിടയിൽ ഇ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കും
  • ഗ്രാമീണ മേഖലയിലെ കർഷകർക്ക് വിവിധ സേവനങ്ങൾക്കായി 21000 കോടി രൂപ നബാർഡ് വഴി വിതരണം ചെയ്യും
  • ടോൾ പ്ളാസകളിൽ ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കും
  • കർഷകരുടെ പ്രതിസന്ധികൾ പരിഹരിക്കാൻ കൂടുതൽ ഇളവുകൾ നടപ്പിലാക്കുംDemonetisation, CurrencyBan

NO COMMENTS

LEAVE A REPLY