വിവാഹമോചനത്തിന് ശേഷവും സ്ത്രീയ്ക്ക് ജീവനാംശവും സംരക്ഷണവും തേടാം

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

വിവാഹമോചനത്തിന് ശേഷവും സ്ത്രീയ്ക്ക് ഗാര്‍ഹിക പീഢന സംരക്ഷണ നിയമപ്രകാരം സംരക്ഷണത്തിനും ജീവനാംശത്തിനും അപേക്ഷിക്കാമെന്ന് ഹൈക്കോടതി. വിവാഹമോചനം നേടുന്നതോടെ നിയമത്തിന്റെ ആനുകൂല്യം നഷ്ടമാകുമെന്ന രീതിയില്‍ ഈ നിയമത്തിന് സമയപരിധി ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഒന്നിച്ച് താമസിച്ച വീട്ടിലെ വസ്തുവകകള്‍, ജീവനാംശം, കുഞ്ഞിന്മേലുള്ള അവകാശം തുടങ്ങിയവയക്കെല്ലാം വിവാഹമോചന ശേഷവും അര്‍ഹതയുണ്ടാകും.
ഉഭയസമ്മതപ്രകാരം വിവാഹ മോചനം നേടിയ ശേഷം സ്വര്‍ണ്ണം തിരിച്ച് കിട്ടാന്‍ യുവതി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയ്ക്കെതിരായി മുന്‍ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

highcourt, kochi, verdict

NO COMMENTS

LEAVE A REPLY