അഞ്ചാംക്ലാസുവരെ ഇനി കൈത്തറി യൂണിഫോം

kaithari unifom

അടുത്ത അധ്യയന വര്‍ഷം ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇനി കൈത്തറി യൂണിഫോം. സൗജന്യമായാണ് ഇത് നല്‍കുക. ഒപ്പം ആറ് മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോമിനുള്ള പണവും ലഭിക്കും.
യൂണിഫോമിനായി ധനവകുപ്പ് 82കോടി രൂപ അനുവദിച്ചു. നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നാണ് തുണി സംഭരിക്കുക.
സര്‍ക്കാര്‍-എയിഡഡ് വ്യത്യാസമില്ലാതെ എട്ടാംക്ലാസുവരെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം ഇനി ലഭിക്കും.
എസ്എസ്എ ഫണ്ടിനൊപ്പം സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് യൂണിഫോം വിതരണം ചെയ്യുക.
ഇരുപതിലധികം നിറങ്ങളിലെ യൂണിഫോം തുണികള്‍ തയ്യാറിട്ടുണ്ട്. സ്ക്കൂളുകാര്‍ക്ക് ഇഷ്ടമുള്ള നിറങ്ങള്‍ തെരഞ്ഞെടുക്കാം. രണ്ട് ജോടി യൂണിഫോമിന് 400രൂപയാണ് അനുവദിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY