അനധികൃത കുടിയേറ്റക്കാരെ കുവൈറ്റ് നാട് കടത്തും

kuwait immigrants

രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങൾക്കൊരുങ്ങി കുവൈറ്റ്. അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുവാനാണ് സർക്കാർ തീരുമാനം.

വിദേശിയരുടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചതിനാൽ രാജ്യത്ത് ജനംസഖ്യാ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് ഫർവാനിയ മേഖലയുടെ ഗവർണർ വ്യക്തമാക്കി. രാജ്യത്ത് വിദേശീയർ ഏറ്റവുമധികം നിങ്ങിപ്പാർകർക്കുന്ന മേഖലയാണ് ഫർവാനിയ.

അടിസ്ഥാന വർഗ തൊഴിലാളികളുടെ തള്ളിക്കയറ്റം മൂലം തൊഴിൽമേഖലയിലും പ്രതിസന്ധി രൂക്ഷമാണെന്നും ഉടൻ നടപടികൾ സ്വീകരിക്കണമെന്നും ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ നടപടികൾ വൈകുന്തോറും വിഷയം രൂക്ഷമാകുമെന്നും ഗവർണർ സർക്കാറിന് മുന്നറിയിപ്പ് നൽകി.

kuwait immigrants

NO COMMENTS

LEAVE A REPLY