ശ്രീശാന്തിനും അല്ലുവിനും കുഞ്ഞ് പിറന്നു

Allu arjun's baby

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനും മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും വീണ്ടും അച്ഛൻമാരായി.

അല്ലു അർജുന് പെൺകുഞ്ഞ് പിറന്നപ്പോൾ ശ്രീശാന്തിന് ആൺകുഞ്ഞ്. തിങ്കളാഴ്ച വൈകീട്ടാണ് അല്ലുവിന്റെ ഭാര്യ സ്‌നേഹ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശ്രീശാന്തിന് ആൺകുഞ്ഞ് പിറന്നത് ഇന്ന് രാവിലെയാണ്.

ഇരുവരും രണ്ടാമതും അച്ഛനായതിന്റെ സന്തോഷം മറച്ചുവെക്കുന്നില്ല. ട്വിറ്ററിലൂടെയാണ് ഇരുവരും സന്തോഷം പങ്കുവെച്ചത്.

Allu arjun’s baby

NO COMMENTS

LEAVE A REPLY