സോഷ്യൽ മീഡിയയിൽ വൈറലായി മാനിക്വിൻ ചലഞ്ച്

Subscribe to watch more

ചലഞ്ചുകളുടെ കാലമാണ് സോഷ്യൽ മീഡിയയിൽ. ആലിസ് ഐസ് ബക്കറ്റ് ചലഞ്ച് മുതൽ പ്ലാങ്ക് ചലഞ്ച് വരെ നടന്നു കഴിഞ്ഞു. ഇപ്പോൾ തരംഗമായിരിക്കുന്നത് മാനിക്വിൻ ചലഞ്ചാണ്.

ചെറുപ്പത്തിൽ നാം കളിച്ചിരുന്ന ‘സ്റ്റാച്യു’ കളിയുടെ പുതിയ വേർഷനാണ് ഈ മാനുക്വിൻ ചലഞ്ച്. കളിയിൽ നാം അനങ്ങാതെ പ്രതിമ പോലെ നിന്നിരുന്നുവെങ്കിൽ ഈ ചലഞ്ച് ഏറ്റെടുക്കുന്നവർ അനങ്ങാതെ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നു.

ഒരു കൂട്ടം സുഹൃത്തുക്കളോ, കപ്പിൾസോ ചെയ്തിരിക്കുന്ന മാനിക്വിൻ ചലഞ്ചുകൾ നാം ഇതിനോടകം കണ്ടുകഴിഞ്ഞു. എന്നാൽ 200 പേർ മാനിക്വിൻ ചാലഞ്ചിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടോ ?!

ഇന്ത്യയിലെ ഒരു വിവാഹാഘോഷത്തിലാണ് ഇത് സംഭവിച്ചത്. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ 200 പേർ 40 സെക്കന്റോളമാണ് പ്രതിമ പോലെ നിന്നത്. രസകരമായ വീഡിയോ കാണാം

mannequin challenge goes viral in social media

NO COMMENTS

LEAVE A REPLY