ശബരിമല ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് നാളെ ഉദ്ഘാടനം ചെയ്യും

official website of sabarimala temple

ശബരിമല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) ഉദ്ഘാടനം ചെയ്യും.  വൈകുന്നേരം നാലിന് സന്നിധാനത്താണ് ഉദ്ഘാടന ചടങ്ങ്. വെഡ് സൈറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനെ ചെയ്യും. യൂട്യൂബിന്‍െറ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് അംഗം അജയ്തറയിലും ഫേസ്ബുക്കിന്‍െറ സമര്‍പ്പണം ബോര്‍ഡ് അംഗം കെ. രാഘവനും നിര്‍വഹിക്കും.

ശബരിമല സംബന്ധമായ സമ്പൂര്‍ണ വിവരങ്ങളടങ്ങുന്ന ഒൗദ്യോഗിക വെബ്സൈറ്റാണ് ഇത്. ഇംഗ്ലീഷ് ഭാഷയിലാണ് സൈറ്റ്.മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകള്‍ കൂടി സൈറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്ന്അജയ് തറയില്‍ അറിയിച്ചു. ലോകം മുഴുവനുമുള്ള ഭക്തര്‍ക്ക് തല്‍സമയം ശബരിമലയെ കുറിച്ച് മനസ്സിലാക്കാനും പൂജകളും ആഘോഷങ്ങളും അറിയാനും സൈറ്റ് വഴി സാധിക്കും

official website of sabarimala temple, sabarimala

 

NO COMMENTS

LEAVE A REPLY