ഒമാനിൽ കാർ അപകടം; രണ്ട് മലയാളികൾ മരിച്ചു

0
154

ഒമാനിലെ ബർകയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. മലപ്പുറം വളാഞ്ചേരി വൈലത്തൂർ പാറക്കോട് സ്വദേശി പൊട്ടച്ചോല അമീർ (33), ഭാര്യമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശി ജമീല (45) എന്നിവരാണ് മരിച്ചത്.

അമീറും ഭാര്യയും മൂന്ന് മക്കളും ഭാര്യാമാതാവുമടക്കം ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.

കാറിലുണ്ടായിരുന്ന അമീറിന്റെ മകൾ ദിൽഹ സാബി (8), ഫാത്തിമ ജിഫ്‌ന (2) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റു. മൃതദേഹങ്ങൾ റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY