നോട്ട് പിൻവലിക്കൽ; ധീരമായ തീരുമാനമെന്ന് രത്തൻ ടാറ്റ

Ratan Tata

നോട്ട് പിൻവലിക്കൽ നടപടിയിൽ കേന്ദ്രത്തെ പിന്തുണച്ച് ടാറ്റാ സൺസ് ചെയർമാൻ രത്തൻ ടാറ്റ. 1000, 500 നോട്ടുകൾ പിൻവലിച്ചത് ധീരമായ തീരുമാനമാണെന്നും ഇതിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും രത്തൻ ടാറ്റ വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് രത്തൻ ടാറ്റ തന്റെ നിലപാട് വ്യക്തമാക്കിയത്.

നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ച് 15 ദിവസം പിന്നിടുമ്പോഴും പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. ബാങ്കുകളിൽ നോട്ട് മാറ്റി വാങ്ങാനും എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കാനുമായി വൻ തിരക്കാണ്.

നവംബർ എട്ടിനാണ് 500, 1000 നോട്ടുകൾ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപനിച്ചത്.

Ratan Tata

NO COMMENTS

LEAVE A REPLY