ഡിയർ സിന്ദഗിയെ വാനോളം പുകഴ്ത്തി ബോളിവുഡ് താരങ്ങൾ

ഷാറുഖ് ഖാൻ ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായിക ഗൗരി ഷിൻഡെ ഒരുക്കിയ ഡിയർ സിന്ദഗി എന്ന ചിത്രം റിലീസിന് മുമ്പേ തന്നെ ബോളിവുഡിൽ ചർച്ചയായിരിക്കുകയാണ്.

ഇന്നലെ രാത്രി യഷ് രാജ് സ്റ്റുഡിയോസിൽ നടന്ന ചിത്രത്തിന്റെ സ്‌പെഷ്യൽ സ്‌ക്രീനിങ്ങിൽ പങ്കെടുത്തത് ബി-ടൗണിലെ വൻ താരനിര.

സുശാന്ത് സിങ്ങ് രാജ്പുത് മുതൽ അർഷാദ് വർസി വരെയുള്ള താരങ്ങൾ എത്തിയ സ്‌പെഷ്യൽ സ്‌ക്രീനിങ്ങ് ഒരു അവാർഡ് നിശയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

celebs praises dear zindagi in twitter

കരൺ ജോഹർ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന മകൾ ജാൻവി കപൂറുമൊത്താണ് ശ്രീദേവി സ്‌ക്രിനിങ്ങിന് എത്തിയത്.

celebs praises dear zindagi in twitter

സ്‌ക്രീനിങ്ങിന് എത്തിയ വളരെ ചുരുക്കം യുവതാരങ്ങളിൽ ഒരാളായിരുന്നു സിദ്ധാർത്ഥ് മൽഹോത്ര. ആലിയ ഭട്ടും സിദ്ധാർത്ഥും പ്രണയത്തിലാണെന്ന വാർത്ത പരന്നിരിക്കുന്ന സാഹചര്യത്തിൽ ഈ വരവ് സംശയങ്ങൾ ശരിവെക്കുന്നു.

ആലിയ ഭട്ട്, ഷാറുഖ് ഖാൻ എന്നിവർക്ക് പുറമേ, സുശാന്ത് സിങ്ങ് രാജ്പുത്, കൊങ്കണ സെൻ ശർമ്മ, സോയ അകതർ, ജാവേദ് അക്തർ, ഇംതിയാസ് അലി, ബോമൻ ഇറാനി,  എന്നിവർ സ്‌ക്രീനിങ്ങിൽ പങ്കെടുത്തു. നവംബർ 25 നാണ് ഡിയർ സിന്ദഗി തിയറ്ററുകളിൽ എത്തുക.

celebs praises dear zindagi in twitter

NO COMMENTS

LEAVE A REPLY