ചൈനയിലെ പവർ പ്ലാൻറിൽ അപകടം; 40 പേർ മരിച്ചു

0
39
china accident

ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന പവർ പ്ലാൻറിൽ പ്ലാറ്റ് ഫോം തകർന്ന് വീണ് നാൽപ്പതിലധികം പേർ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. 68 പേരാണ് അപകടസ്ഥലത്ത് ഉണ്ടായിരുന്നത്. കൂടുതൽ പേർ അപകടത്തിൽ പെട്ടിരിക്കാമെന്നതിനാൽ തെരച്ചിൽ തുടരുകയാണ്.

chaina accidentജിയാങ്ഷിയിലെ ഫെങ്‌ചെങ്ങിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പവർ പ്ലാൻറിലെ കൂളിങ് ടവർ പളാറ്റ്‌ഫോമാണ് തകർന്നു വീണത്.

chaina accident10,000 മെഗാവാട്ട് പവർ ഉൽപാദിപ്പിക്കാൻ പദ്ധതിയിടുന്ന പ്രൊജക്റ്റിന്റെ ഭാഗമായി 168 മീറ്റർ ഉയരത്തിലുള്ള രണ്ട് കൂളിങ് ടവറുകളാണ് നിർമ്മിച്ചിരുന്നതെന്ന് ചൈനീസ് വാർത്താ ഏജൻസി സിൻഹ്വ റിപ്പോർട്ട് ചെയ്യുന്നു.

china accident

NO COMMENTS

LEAVE A REPLY