എമറാൾഡ് സിറ്റി ട്രെയിലർ എത്തി

ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളെ മാജിക്ക് ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മഞ്ഞ ഇഷ്ടിക പാകിയ ആ വഴികളിലൂടെ ഡൊറോത്തിയുടെ സഞ്ചാരം തുടങ്ങുകയായി.

‘വിസാർഡ് ഓഫ് ഓസ്’ ചിത്രങ്ങളുടെ ശ്രേണിയിൽ വരുന്ന എമറാൾഡ് സിറ്റി എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. 1939 ൽ ആണ് വിസാർഡ് ഓഫ് ഓസ് ശ്രേണിയിലെ ആദ്യ ചിത്രം ഇറങ്ങുന്നത്.

ആദ്യത്തെ വിസാർഡ് ഓഫ് ഓസിൽ ഡൊറോത്തി കൊച്ചു പെൺകുട്ടിയായിരുന്നെങ്കിൽ, എമറാൾഡ് സിറ്റിയിൽ ഡൊറോത്തി വളർന്നിരിക്കുന്നു. പതിവു പോലെ ചുഴലിക്കാറ്റിൽ പെട്ട് മാന്ത്രിക ലോകത്ത് എത്തുന്നതും, സ്വന്തം വീട്ടിലേക്ക് പോവാൻ മന്ത്രവാദിനിയെ കണ്ട് വഴി ചോദിക്കാൻ പോകുന്നതുമാണ് കഥയുടെ ഇതിവൃത്തം.

ആക്ഷൻ രംഗങ്ങളും, പേടിപ്പിക്കുന്ന ‘ഡാർക്ക്’ മാജിക്കുകളുമാണ് എമറാൾഡ് സിറ്റിയിൽ നിങ്ങളെ കാത്തിരിക്കുന്നത്.

എൽ ഫ്രാങ്ക് ബമിന്റെ വിസാർഡ് ഓഫ് ഓസ് എന്ന കുട്ടികളുടെ നോവൽ സിനിമയായി ചിത്രീകരിച്ചപ്പോൾ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും അത് ഒരു പോലെ പ്രിയങ്കരമായി.

emarald city trailer is out

NO COMMENTS

LEAVE A REPLY