കോട്ടയത്ത് എസ്ബിടി ശാഖയില്‍ തീപിടുത്തം

fire at sbt bank kottayam

കോട്ടയം സിഎംഎസ് കോളേജിന് സമീപത്തെ എസ്ബിടി ശാഖയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശ നഷ്ടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബാങ്കില്‍ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ക്യാഷ് കൗണ്ടറുകള്‍, കമ്പ്യൂട്ടറുകള്‍, ഫയലുകള്‍, ക്യാബിനുകള്‍ തുടങ്ങി ബാങ്ക് ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. എന്നാല്‍ ബാങ്കിന്റെ ലോക്കറിന് കേടുപാടുകള്‍ പറ്റിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY