ഭൂമി രജിസ്ട്രേഷന്‍: പിടിമുറുക്കി ആദായനികുതി വകുപ്പ്

land registration new regulations

ഭൂമി രജിസ്ട്രേഷന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആദായനികുതി വകുപ്പ്. രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രജിസ്ട്രേഷന്‍ സമയത്ത് പാന്‍ നമ്പര്‍ ആധാരത്തില്‍ രേഖപ്പെടുത്തണം എന്നാണ് പുതിയ ഉത്തരവ്.

രണ്ടര ലക്ഷത്തില്‍ കുറവ് വരുമാനം ഉള്ളവരും, പാന്‍ കാര്‍ഡ് ഇല്ലാത്തവരും രജിസ്ട്രേഷന്‍ സമയത്ത് ഫോം 60പൂരിപ്പിച്ച് നല്‍കണം. ഇത് വരെ പത്ത് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ സമയത്താണ് പാന്‍ നല്‍കേണ്ടിയിരുന്നത്. 2017ഏപ്രില്‍ മാസത്തില്‍ ആദായനികുതി സംബന്ധിച്ച റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സബ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്തുകഴിഞ്ഞു.

land registration new regulations

NO COMMENTS

LEAVE A REPLY