പ്രധാനമന്ത്രി രാജ്യസഭയിൽ എത്തി

Narendra Modi

നോട്ട് പിൻവലിക്കൽ നടപടിയിലെ പ്രതിസന്ധിയെ തുടർന്ന് പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയിലെത്തി.

മോഡി രാജ്യസഭയിലെത്തിയതോടെ മുഴുവൻ സമയ ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

പ്രധാനമന്ത്രി രാജ്യസഭയിൽ നോട്ട് പിൻവലിച്ച നടപടിയിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം പാർലമെന്റിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. 12ഓളം പാർട്ടികൾ ചേർന്ന് നവംബർ 28ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

NO COMMENTS

LEAVE A REPLY