Advertisement

നാനൂറ് മക്കളുള്ള തിമ്മക്ക ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയിൽ.

November 24, 2016
Google News 1 minute Read
Saalumarada Thimmakka

അരയാലുകളുടെ അമ്മ സാലുമരദ തിമ്മക്ക ബിബിസിയുടെ 2016 ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയിൽ. പ്രകൃതിയുടെ പടയാളിയായ ഈ മുത്തശ്ശി കർണാടകയിലെ ഹിലികർ-കുഡൂർ മേഖലയിലെ 4 കിലോ മീറ്ററുകളോളം ദൂരം 400 ഓളം അരയാലുകളാണ് വെച്ചുപിടിപ്പിച്ചത്.105ആം വയസ്സിലും ഈ മുത്തശ്ശി പരിസ്ഥിതിയ്ക്കായി പടവെട്ടിക്കൊട്ടിരിക്കുകയാണ്.

തിമ്മക്കയ്ക്ക് സാലുമരദ എന്ന ഓമനപ്പേര് വെറുതെ ലഭിച്ചതല്ല. മരങ്ങളുടെ നിര എന്നാണ് സാലുമരദ എന്ന പേരിന് കന്നടയിൽ അർത്ഥം. ആൽമരങ്ങൾ വെച്ച് പിടിപ്പിച്ച് മരങ്ങൾക്കും പ്രകൃതിയ്ക്കും ജീവവായു നൽകിയ തിമ്മക്കയ്ക്ക് ആ പേര് അന്വർത്ഥമാകുന്നത് അവരുടെ ജീവിതംകൊണ്ടുതന്നെയാണ്.

മക്കളില്ലാത്തതിന്റെ പേരിൽ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്താൻ തുടങ്ങിയതോടെയാണ് തിമ്മക്കയും ഭർ്തതാവും ആൽമരങ്ങൾ വെച്ച് പിടിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോൾ തിമ്മക്കയ്ക്ക് ഉള്ളത് 400 മക്കൾ.

20കാരിയായ ഗൗരി ചിന്റാർക്കർ, മല്ലിക ശ്രീനിവാസൻ, നേഹ സിങ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

 

Saalumarada Thimmakka in BBC’s 100 Women list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here