വായ്പാ തിരിച്ചടവും പരിശോധിക്കും

നോട്ട് അസാധുവാക്കലിന് ശേഷമുള്ള വായ്പാ തിരിച്ചടവും ആദായനികുതി വകുപ്പ് പരിശോധിക്കും. എല്ലാ പണമിടപാടുകള്‍ സംബന്ധിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ആദായനികുതി വകുപ്പിന് പ്രത്യേകം റിപ്പോര്‍ട്ട് നല്‍കണം. സഹകരണ ബാങ്കുകള്‍, തപാല്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെ നിക്ഷേപം എന്നിവിടങ്ങളിലെ നിക്ഷേപങ്ങളാണ് പരിശോധിക്കുക.
നവംബര്‍ ഒമ്പതിന് ശേഷം രണ്ടരലക്ഷത്തിന് മുകളില്‍ നിക്ഷേപങ്ങളുടെ വിവരങ്ങളും സ്വീകരിക്കും. ഒരാള്‍ ഒന്നിലധികം അക്കൗണ്ടുകളിലൂടെയോ കറണ്ട് അക്കൗണ്ടിലൂടെയോ നടത്തിയ 12.5ലക്ഷത്തിന് മുകളില്‍ നടത്തിയ ഇടപാടുകളുടെ റിപ്പോര്‍ട്ടും ആദായനികുതി വകുപ്പ് സ്വീകരിക്കും.
ആദായനികുതി വകുപ്പിന് ബാങ്കുകള്‍ നല്‍കേണ്ട വാര്‍ഷിക റിപ്പോര്‍ട്ട് സംബന്ധിച്ച 114ബി,114ഇ വകുപ്പുകള്‍ ഭേദഗതി ചെയ്താണ് ഈ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here