പന്നിയെയും കൊണ്ട് താരം എടിഎം ക്യൂവിൽ !!

Actor Ravi Babu Spotted Holding A PigletIn A Bank Queue

തെലുങ്ക് സിനിമ നടനും സംവിധായകനുമായ രാവി ബാബുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഹൈദരാബാദിലെ എടിഎം കൗണ്ടറിന് മുന്നിലാണ് രവി ബാബു പന്നിക്കുട്ടിയെയും പിടിച്ച് നിൽക്കുന്നത് കണ്ടത്.

തന്റെ അടുത്ത ചിത്രമായ ‘അദുഗോ’ വിന് വേണ്ടി പന്നിക്കുട്ടിയേയും കൊണ്ട് കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ലാബിലേക്ക് പോവുകയായിരുന്നു താനെന്നും, പോവുന്ന വഴി പെട്രോൾ തീർന്നത് കൊണ്ട് പെട്രോൾ അടിക്കാനുള്ള പണം എടുക്കാനാണ് എടിഎമിൽ എത്തിയതും താരം പറയുന്നു. ‘ബണ്ടി’ എന്നാണ് ഈ പന്നികുട്ടിയുടെ പേര്.

വീട്ടിൽ ബണ്ടിയെ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് താൻ എവിടെ പോയാലും ബണ്ടിയെ കൂടെകൂട്ടുമെന്നും രവി ബാബു പറഞ്ഞു.

‘അദുഗോ’യിലെ കേന്ദ്രകഥാപാത്രമാണ് ബണ്ടി എന്ന ഈ പന്നികുട്ടൻ.

Actor Ravi Babu Spotted Holding A PigletIn A Bank Queue

NO COMMENTS

LEAVE A REPLY