ശബരിമലയില്‍ ഇ-കാണിക്ക പ്രവര്‍ത്തിച്ച് തുടങ്ങി

e-kanikka

ശബരിമലയില്‍ കാണിക്ക അര്‍പ്പിക്കാന്‍ ഇലക്ട്രോണിക്ക് സംവിധാനം നിലവില്‍ വന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കാണിക്ക അര്‍പ്പിക്കാനുള്ള സംവിധാനം. ധനലക്ഷമി ബാങ്കാണ് സംവിധാനം ക്ഷേത്രത്തില്‍ ഒരുക്കിയത്.
നോട്ട് പിന്‍വലിക്കലിന്റെ അടിസ്ഥാനത്തിലാണ് ഇ-കാണിക്ക സംവിധാനം ഏര്‍പ്പെടുത്തിയത്. ഭക്തരുടെ ഇടയില്‍ നിന്ന് ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സോപാനത്തിന് ഇടതുവശത്തുള്ള കൗണ്ടറിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് വഴി 10 രൂപയായും ക്രെഡിറ്റ് കാര്‍ഡ് വഴി ഒരു രൂപയുമാണ്ഏറ്റവും കുറഞ്ഞ ഇ കാണിക്ക . നട തുറന്നിരിക്കുന്ന സമയത്ത് മാത്രമാണ് ഈ കൗണ്ടറും പ്രവര്‍ത്തിക്കുക. എല്ലാത്തരം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇവിടെ ഉപയോഗിക്കാം. സ്വൈപ്പ് ലഭിക്കുമ്പോള്‍ ലഭിക്കുന്ന സ്ലിപ്പുകളില്‍ ഒരെണ്ണം വഞ്ചിയില്‍ നിക്ഷേപിക്കണം.

NO COMMENTS

LEAVE A REPLY