കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾക്ക് 60 ശതമാനം നികുതി

ബാങ്കുകളിലെ കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ നികുതി ഏർപ്പെടുത്തും. ജൻ ധൻ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. നോട്ട് പിൻവലിച്ചതോടെ ജൻധൻ അക്കൗണ്ടുകളിലേക്ക് എത്തിയത് 21000 കോടിയിലധികം രൂപയാണ്. ഇതേ തുടർന്നാണ് ജൻധൻ അക്കൗണ്ടുകളും പി
ടിക്കാൻ ഒരുങ്ങുന്നത്.

കണക്കിൽപെടാത്ത നിക്ഷേപങ്ങൾക്ക് 60 ശതമാനം വരുമാന നികുതി ചുമത്താനുള്ള നിയമഭേദഗതി കൊണ്ടുവരാൻ ഇന്നലെ നടന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമായത്. ഡിസംബർ 31 ന് ശേഷമായിരിക്കും നിയമഭേദഗതി നടപ്പിലാക്കുക.

NO COMMENTS

LEAVE A REPLY