അവതാരക അതിരു കടന്നു, മുഖ്യമന്ത്രി വേദി വിട്ടു

cm pinarayi vijayan

കൊച്ചി സിറ്റി പോലീസിന്റെ പിങ്ക് പട്രോളിംഗ് ചടങ്ങിലെ അവതാരകയുടെ പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തിലും അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചടങ്ങ് നിര്‍വഹിക്കാതെ വേദി വിട്ടു.
കാവലാള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും പിങ്ക് പട്രോളിംഗ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മത്തിനുമായി എത്തിയ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചടങ്ങ് നിര്‍വഹിക്കാതെയാണ് ചടങ്ങില്‍ നിന്ന് മടങ്ങിയത്. നടി ഷീല അടക്കമുള്ളവര്‍ എത്തിയ ചടങ്ങില്‍ നിന്നാണ് മുഖ്യമന്ത്രി മടങ്ങിയത്. അതിഥികളായി എത്തിയവര്‍ സമയത്ത് എത്താഞ്ഞതും, ചടങ്ങിലെ സംഘടാനത്തിലെ പോരായ്മകൊണ്ടും പിഴവുകള്‍ മുഴച്ച് നിന്ന വേദിയായിരുന്നു ഇത്. മുഖ്യമന്ത്രിയെ സ്വാഗത പ്രസംഗം നടത്താന്‍ ക്ഷണിക്കുന്നു എന്നാണ് അവതാരിക പറഞ്ഞത്. സിറ്റി പോലീസ് കമ്മീഷണര്‍ ഇടപെട്ടാണ് അത് തിരുത്തിയത്. അതിന് ശേഷം ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രിയെ പിന്നീട് വേദിയിലെത്തിയ എഡിജിപി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ പോയതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. അതിനു ശേഷമാണ് മുഖ്യമന്ത്രി വേദിവിട്ടത്. പിന്നീട് എഡിജിപി ബി സന്ധ്യയാണ് ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്.

NO COMMENTS

LEAVE A REPLY