എല്‍ഡിഎഫിന്റെ രാപകല്‍ സമരം അവസാനിച്ചു

ldf

നോട്ട് പിൻവലിച്ചതിന്റെ മറവിൽ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചു ഇടതുമുന്നണി നടത്തിയ രാപകൽ സമരം അവസാനിച്ചു. ഇന്നലെ രാവിലെ പത്തിനാണ് സമരം ആരംഭിച്ചത്. ജില്ലകൾ കേന്ദ്രീകരിച്ചു പ്രാദേശികാടിസ്‌ഥാനത്തലിലാണു സമരം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ആനയറയിൽ ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വനും പേരൂർക്കടയിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരം ഉദ്ഘാടനം ചെയ്തു.

NO COMMENTS

LEAVE A REPLY