ബാഗ്ദാദിൽ ചാവേർ സ്‌ഫോടനം; 97 പേർ കൊല്ലപ്പെട്ടു

ബാഗ്ദാദിൽ ഉണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 97 മരണം. 40 പേർക്ക് പരിക്കേറ്റു. ഷിയാ തീർത്ഥാടകരാണ് മരിച്ചവരിൽ ഏറെയും. ബാഗ്ദാദിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹില്ലാ പ്രവിശ്യയിലെ പെട്രോൾ പമ്പിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്.

ആക്രമണത്തിൽ പെട്രോൾ പമ്പ് പൂർണ്ണമായും കത്തി നശിച്ചു. പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തിൽ സമീപത്തുണ്ടായിരുന്ന വാഹനങ്ങളും തകർന്നു.

NO COMMENTS

LEAVE A REPLY