തൃശ്ശൂർ ജില്ലയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ

hartal at thrissur tomorrow har tal at TN hartal tomorrow state wide hartal tomorrow kannur bjp hartal adoor hartal thrissur and marayur hartal

തൃശ്ശൂർ ജില്ലയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇന്നലെ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹർത്താൽ നടത്തുന്നത്.

വടക്കാഞ്ചേരി പീഡനക്കേസ് സിപിഎമ്മും സർക്കാരും ചേർന്ന് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.

അതേസമയം പാൽ, പത്രം, ആശുപത്രി, ബാങ്ക് സേവനങ്ങൾ, പി.എസ്.സി, സർവകലാശാലാ പരീക്ഷകൾ തുടങ്ങി അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

hartal at thrissur

NO COMMENTS

LEAVE A REPLY