ഐഎസ്‌എൽ ഫൈനൽ കൊച്ചിയിൽ

0
89
ഐഎസ്‌എൽ ഫൈനൽ കൊച്ചിയിൽ നടക്കും. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഡിസംബർ 18 നാണ്‌ മത്സരം.
കൊൽക്കത്തയെ പിന്തള്ളിയാണ്‌ കൊച്ചിക്ക്‌ നറുക്ക്‌ വീണത്‌. ഫിഫ അണ്ടർ 17 ലോകകപ്പിനായുള്ള നവീകരണം  കൊൽക്കത്തയിലെ സാൾട്ട്‌ ലേക്ക്‌ സ്റ്റേഡിയത്തിൽ നടക്കുന്നതിനാൽ  ഇത്തവണ  സ്റ്റേഡിയം ഐഎസ്‌എലിനു വിട്ടുകിട്ടിയിട്ടിരുന്നില്ല. ഇതും കൊച്ചിക്ക്‌ നറുക്കുവീഴാൻ കാരണമായി.
ഫൈനൽ മത്സരങ്ങൾ നടക്കുന്ന വെന്യു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
kochi to be the venue of isl finals

NO COMMENTS

LEAVE A REPLY