മാവോയിസ്റ്റ് വേട്ട വ്യാജമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

maoist encounter

കരുളായിയിൽ നടന്ന മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ.

കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങൾ മനുഷ്യാവകാശ പ്രവർത്തകരെ കാണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് അനുവദിക്കില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാൽ കുപ്പു ദേവരാജിന്റെ ബന്ധുക്കൾക്ക് മൃതദേഹം കാണാൻ അനുവാദം നൽകി.

നക്‌സൽ വർഗ്ഗീസ് വധത്തിന് ശേഷം കേരളം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ഇതെന്ന് മനുഷ്യാവകാശ പ്രവർത്തകർ.

ഏറ്റുമുട്ടൽ വ്യാജമെന്നും സംഭവത്തിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് മുൻ നക്‌സൽ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസു ഹൈക്കോടതിയ സെമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY