പമ്പയില്‍ വാഹനാപകടം. രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു

accident

പമ്പ ചാലക്കയത്ത്​ ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്​ സ്വ​ദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ്​ മരിച്ചത്​. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ശബരിമല സന്ദർശനം കഴിഞ്ഞ്​ ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ നിയന്ത്രണം വിട്ട കെ.എസ്​.ആർ.ടി.സി ബസ്​ ഇടിക്കുകയായിരുന്നു.

അപകടത്തിൽ രണ്ട്​ കുട്ടികളുൾപ്പെടെ എട്ട് പേര്‍ക്ക് പരിക്കുണ്ട്. ജീപ്പ്​ ഡ്രൈവർ സുജിത്​ ഗുരുതരാവസ്​ഥയിലാണ്​. മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം നിലക്കൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

accient in pamba, 2 killed, pamba

NO COMMENTS

LEAVE A REPLY