വന്ധ്യംകരണം വർദ്ധിക്കുന്നു; കാരണം നോട്ട് പിൻവലിക്കൽ

indian currency

നോട്ട് പിൻവലിച്ചതോടെ ഉത്തർ പ്രദേശിൽ വന്ധ്യംകരണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. സർക്കാറിന്റെ കുടുംബാസൂത്രണ പരിപാടിയിലൂടെ വന്ധ്യംകരണത്തിന് വിധേയമാകുന്നവർക്ക് ധനസഹായം ലഭിക്കുമെന്നതിനാലാണ് ആളുകൾ ഇതിന് തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

നോട്ട് പിൻവലിച്ചതോടെ സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായത് ഗ്രാമീണ ജനവിഭാഗങ്ങളാണെന്ന് തെളിയിക്കുകയാണ് വർദ്ധിച്ചു വരുന്ന വന്ധ്യംകരണം.

വന്ധ്യംകരണത്തിന് വിധേയമാകുന്ന സ്ത്രീയ്ക്ക് 1400 രൂപയും പുരുഷന് 2000 രൂപയുമാണ് നൽകുന്നത്. ഉത്തർപ്രദേശിലെ അലിഗഡ്, ആഗ്ര ജില്ലകളിലാണ് വന്ധ്യംകരണതോത് ഉയർന്നിരിക്കുന്നത്.

ആഗ്രയിൽ ഈ വർഷം ആകെ വന്ധ്യംകരണം ചെയ്തത് 2272 പേരാണ്. ഇതിൽ 913 പേരാണ് നവംബറിൽ മാത്രം വന്ധ്യംകരണം ചെയ്തത്.

In times of notebandi, Uttar Pradesh sees a spike in nasbandi

NO COMMENTS

LEAVE A REPLY