വരുന്നു ഭവന രഹിതര്‍ക്കായി ചെലവ്‍ കുറഞ്ഞ അപാര്‍ട്ട്മെന്റുകള്‍

low budget apartments for poor

സംസ്ഥാനത്തെ ഭവന രഹിതര്‍ക്കായി ചെലവ് കുറഞ്ഞ അപാര്‍ട്മെന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറായി. സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ക്രെഡായി സംസ്ഥാന സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
4,27,032 വീടുകളാണ് നിര്‍മ്മിച്ച് നല്‍കുക. 2021ല്‍ പദ്ധതി പൂര്‍ത്തിയാക്കും. സ്വന്തമായി ഭൂമി ഉള്ളവരേയും ഇല്ലാത്തവരേയും രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതി വേഗം പൂര്‍ത്തീകരിക്കാനായി പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ സാമഗ്രികളും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് വീടുകള്‍ പണിയുക.

low budget apartments for poor, government project

NO COMMENTS

LEAVE A REPLY