ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍

dhanush parents madurai

ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് വൃദ്ധ ദമ്പതികള്‍ കോടതിയില്‍. മധുര സ്വദേശികളായ കതിരേശന്‍ ഭാര്യ മീനാക്ഷി എന്നിവരാണ് കോടതിയില്‍ എത്തിയിരിക്കുന്നത്. മേലൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ പരാതിയുമായി എത്തിയത്. 1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നാണ് ഇവരുടെ വാദം. സിനിമ പ്രേമിയായിരുന്ന തങ്ങളുടെ മകന്‍ ചെന്നൈലേക്ക് നാടുവിട്ടു. സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജ ധനുഷിനെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഇവരുടെ പരാതി. കാളികേശവന്‍ എന്നാണ് ഇവര്‍ ധനുഷിന് നല്‍കിയിരുന്ന പേര് എന്നും പരാതിയിലുണ്ട്. ധനുഷിന്റെ പഴയചിത്രങ്ങളും ഇവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Dhanush, parents, case, chennai

NO COMMENTS

LEAVE A REPLY