അങ്കമാലിയിൽ മകനെ വെടിവെച്ച ശേഷം അച്ഛൻ ജീവനൊടുക്കി

MAN SHOT SON

അങ്കമാലിയിലെ അയ്യൻപുഴയിൽ മകനെ വെടിവെച്ച ശേഷം അച്ഛൻ ജീവനൊടുക്കി. അയ്യമ്പുഴ സ്വദേശി മാത്യുവാണ് മകൻ മനുവിന് നേരെ നിറയൊഴിച്ചതിന് ശേഷം സ്വയം വെടിവെച്ച് മരിച്ചത്. മനുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബ വഴക്കാണ് മരണ കാരണമെന്നാണ് കരുതുന്നത്. ഇവരുടെ വീട്ടിൽനിന്ന് വഴക്കിടുന്ന ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു.

വഴക്കിനെ തുടർന്ന് മാത്യു മകന് നേരെ വെടിയുതിർ്കകുകയും മകൻ നിലത്ത് വീണ് പിടയുന്നത് കണ്ട് സ്വയം വെടിയുതിർക്കുകയുമായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY