നോട്ട് പിൻവലിക്കൽ ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സമ്മതിച്ച് മോഡി

നോട്ട് പിൻവലിക്കൽ നടപടിയിൽ ഞനങ്ങൾക്ക് ബുന്ധിമുട്ടുണ്ടായെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് മോഡി ഇക്കാര്യം സമ്മതിച്ചത്. നോട്ട് പിൻവലിച്ചത് മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
രാജ്യതാൽപര്യത്തിന് വേണ്ടിയാണ് നടപടി കൈക്കൊണ്ടതെന്നും തീരുമാനം എടുത്തപ്പോൾ തന്നെ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെന്നും മോഡി മൻ കി ബാത്തിൽ പറഞ്ഞു.
നോട്ട് അസാധുവാക്കിയതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബാങ്ക് ജീവനക്കാർ, പോസ്റ്റ് ഓഫിസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വളരെയധികം കഠിനാധ്വാനം ചെയ്തു. വളരെ ആത്മാർത്ഥതയോടെയാണ് അവരെല്ലാം പ്രവർത്തിച്ചത്. അവരോട് നന്ദി പറയുന്നതായും മോഡി വ്യക്തമാക്കി.
ഇപ്പോഴും ചിലർ തങ്ങളുടെ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി തേടുകയാണ്. സാധാരണക്കാരായ ജനങ്ങളെയാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്. കള്ളപ്പണം നിക്ഷേപിക്കുന്നതിന് സാധാരണക്കാരെ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here