പഞ്ചാബിൽ ജയിൽ തകർത്ത് ഖാലിസ്ഥാൻ തീവ്രവാദികളെ മോചിപ്പിച്ചു

khalistan terrorist

പഞ്ചാബിലെ ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ തീവ്രവാദികളെ ആയുധധാരികൾ മോചിപ്പിച്ചു. പഞ്ചാബിലെ നാഭ ജയിലിൽ കഴിയുകയായിരുന്ന ഹർമീന്ദർ സിംഗ് മിന്റുവിനെയും നാല് അനുയായികളേയുമാണ് ആയുധധാരികൾ മോചിപ്പിച്ചത്.

പത്തോളം പേരടങ്ങുന്ന സംഘം ജയിലിനുള്ളിൽ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവരെ മോചിപ്പിച്ചത്.

ഹർമീന്ദർ സിംഗ് മിന്റുവും ഗുർപ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതിൻ ഡിയോൾ, വിക്രംജിത് സിംഗ് വിക്കി എന്നിവരെയാണ് ജയിലിൽനിന്ന് മോചിപ്പിച്ചത്. പോലീസ് യൂണിഫോമിലാണ് സംഘം എത്തിയതെന്നും ഇവർ 100 റൗണ്ട് വെടിയുതിർത്തുവെന്നുമാണ് റിപ്പോർട്ട്. ഇവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.

punjab-khalistani-terrorists-escape-from-jail

NO COMMENTS

LEAVE A REPLY