മലപ്പുറത്ത് ബൈക്കപകടം: രണ്ട് പേര്‍ മരിച്ചു

accident-bike

മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. പട്ടിക്കാട് മഖാംപടിയിൽ  രാമദാസൻ (45), കുന്നത്ത് പറമ്പിൽ  നവാഫ് (30) എന്നിവരാണ് മരിച്ചത്.

പട്ടിക്കാട്  വടപുറം പതിനെട്ടാംമൈലിൽ ഞായറാഴ്ച രാത്രി 9.45നാണ് അപകടം നടന്നത്. പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡിൽ നിന്ന്​നിയന്ത്രണം വിട്ട്​ എതിരെ വന്ന സ്കൂട്ടറിൽ  ഇടിക്കുകയായിരുന്നു. നവാഫ് സംഭവ സ്ഥലത്തും രാമദാസൻ ആശുപത്രിയിലുമാണ് മരിച്ചത്. മേലാറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.

പരിക്കേറ്റ സ്ക്കൂട്ടര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE