പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു

child died

കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു. കാസർഗോഡ്, ബാവിക്കര പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ പാവ്വൽ നെല്ലിക്കാട്ടെ മുഹമ്മദ് മൈമൂന ദമ്പതികളുടെ മകൻ അബ്ദുൽ അസീസ് (18), കിന്നിംഗാറിലെ അബ്ദുൽ ഖാദറിന്റെ മകൻ ഹാഷിം (13) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന കുട്ടികളും നാട്ടുകാരും ചേർന്ന് കരയ്‌ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

children died in kasargode

NO COMMENTS

LEAVE A REPLY