ഇടത് ഹർത്താൽ പൂർണ്ണം

kerala harthal

നോട്ട് പിൻവലിച്ച നടപടിയിൽ കേരളത്തിൽ ഇടത് പാർട്ടികൾ നടത്തി വരുന്ന ഹർത്താൽ ഏറെകുറേ പൂർണ്ണം. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇടത് പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഓട്ടോകളും മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. സ്വകാര്യ ബസുകളും ടാക്‌സികളും സർവ്വീസ് നടത്തുന്നില്ല. ബാങ്കുകളെയും അയ്യപ്പ തീർത്ഥാടകരെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നോട്ട് പിൻവലിച്ച വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ആക്രോശ് ദിവസ് എന്ന പേരിൽ ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്. ഇടത് പാർട്ടികളടക്കം 16 പാർട്ടികളാണ് ബന്ദിൽ പങ്കെടുക്കുന്നത്. ഓരോ പാർട്ടികളും വ്യത്യസ്തരീതിയിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

kerala ldf harthal

NO COMMENTS

LEAVE A REPLY