ക്ഷേത്രങ്ങളിലെ ആന വളർത്തലിനെതിരെ മനേകാ ഗാന്ധി

elephant care in temple

ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനും കർശന നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മനേകാ ഗാന്ധി കത്ത് നൽകി. മൃഗശാലകൾക്ക് സമാനമായ നിയന്ത്രണം ക്ഷേത്രങ്ങളിലും നടപ്പിലാക്കണമെന്നും മനേകാ ഗാന്ധി കത്തിൽ വ്യക്തമാക്കി.

മനേകാ ഗാന്ധി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ

    • ആനകളെ പ്രകൃതി സൗഹൃദ സ്ഥലങ്ങളിലായിരിക്കണം പരിപാലിക്കേണ്ടത്
    • സുഖ ചികിത്സയ്ക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തണം
    • ആനകളെ കാണാനെത്തുന്നവർക്ക് നിയന്ത്രണം
    • മൃഗഡോക്ടർ, ജീവ ശാസ്ത്രജ്ഞർ, പരിശീലകർ എന്നിവരുടെ സേവനം ഉറപ്പ് വരുത്തണം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അമ്പലങ്ങളിൽ ആനയെ എഴുന്നള്ളിക്കാൻ ഉപയോഗികുക്കയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ.

elephant care in temple

NO COMMENTS

LEAVE A REPLY