വൃദ്ധയെ തല്ലിച്ചതച്ച മകളും ഭർത്താവും പോലീസ് കസ്റ്റഡിയിൽ

payyannur case

പയ്യന്നൂരിൽ വൃദ്ധയായ അമ്മയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ മകൾ ചന്ദ്രികയും ഭർത്താവും കസ്റ്റഡിയിൽ. പോലീസ് അന്വേഷണത്തിനെത്തിയപ്പോൾ അമ്മയെ തല്ലിച്ചതച്ചതിൽ ഖേദമില്ലെന്നായിരുന്നു മകളുടെ മറുപടി. ആൺമക്കളാണ് പ്രയാമായ അമ്മയെ നോക്കേണ്ടതെന്നും പോലീസിനോട് ഇവർ പറഞ്ഞിരുന്നു. തുടർന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

മർദ്ദനമേറ്റ 75 വയസ്സുള്ള കാർത്യായനിയെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മക്കളുള്ള കാർത്യായനിയ്ക്ക് ചന്ദ്രികയെ കൂടാതെ രണ്ട് ആൺമക്കളാണ് ഉള്ളത്. ഇതിൽ ഒരാൾ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

payyannur case

NO COMMENTS

LEAVE A REPLY