പൂക്കോട് തടാകത്തിൽ ഇനി അക്വാപാർക്കും

pookode lake

വയനാട് പൂക്കോട് തടാകത്തിൽ അക്വാപാർക്ക് ഒരുങ്ങി കഴിഞ്ഞു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ നീക്കം. തടാകത്തിലെ ശുദ്ധജലത്തിലാണ് അക്വാപാർക്ക് സ്ഥാപിച്ചിരിക്കുന്നത്. മുപ്പത് ലക്ഷം രൂപയാണ് പാർക്കിന്റെ നിർമ്മാണ ചെലവ്.

നാടൻ മത്സ്യങ്ങളാണ് പാർക്കിലെ പ്രധാന കൃഷി. പാർക്കിലേക്ക് സന്ദർശകർക്ക് സൗകര്യമൊരുക്കിയിരിക്കുന്നു. തോണിയിലോ ബോട്ടിലോ സഞ്ചരിച്ച് ഇവിടെയെത്താം. കാരാപ്പുഴ, ബാണാസുര സാഗർ ഡാമുകളിലും അക്വാപാർക്ക് ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഫിഷറീസ് വകുപ്പ്.

pookode lake

NO COMMENTS

LEAVE A REPLY