തെലുങ്ക് നടിയ്ക്ക് 14 കിലോ സ്വര്‍ണ്ണത്തിന്റെ ലഹംഗ

0
248

തെലുങ്ക് നടി പ്രാഗ്യ ജെയ്‌സ്വാളിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ നടി ധരിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടുള്ള ലഹംഗ. ഒന്നും രണ്ടുമല്ല, 14കിലോയുടെ സ്വര്‍ണ്ണമാണ് പ്രാഗ്യ ഇതില്‍ അണിഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നടി ഈ വേഷത്തിലെത്തുന്നുണ്ട്. അത് കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

pragya-jaiswal-first-look

രാഘവേന്ദ്ര റാവു-നാഗാര്‍ജുന കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്  ‘ഓം നമോ വെങ്കിടേശായ’.അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രാഗ്യ ഒരു പാട്ടില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. സിഹതി രാം ബാബയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചരിത്ര സിനിമയാണ് ഓം നമോ വെങ്കിടേശായ. അടുത്ത വര്‍ഷം ആദ്യം ചിത്രം തീയറ്ററുകളിലെത്തും.വീഡിയോ കാണാം.

Subscribe to watch more

Pragya Jaiswal First Look, Om Namo Venkatesaya, telungu Movie,Nagarjuna, Anushka, K Raghavendra Rao

NO COMMENTS

LEAVE A REPLY