കള്ളപ്പണം വെളിപ്പെടുത്താന്‍ ലാസ്റ്റ് ചാന്‍സ്. ഇല്ലെങ്കില്‍ 85% പിഴ

black money disclosure

കള്ളപ്പണം വെളിപ്പെടുത്താന്‍ അവസാന അവസരം. ഇതിലും വെളിപ്പെടുത്താത്തവരുടെ കള്ളപ്പണം പിടിച്ചാല്‍ 85% ശതമാനം പിഴ.
ഇപ്പോള്‍ വെളിപ്പെടുത്തുന്നവര്‍ക്ക് നികുതിയും പിഴയും അധിക നികുതിയുമടക്കം അമ്പത് ശതമാനം നല്‍കി നിക്ഷേപിക്കാം. ഒപ്പം ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ടാക്സേഷന്‍ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഫോര്‍ ഫോര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന2016, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഡെപോസിറ്റ് എന്നീ പദ്ധതികള്‍ കള്ളപ്പണം നിക്ഷേപിക്കാനായി ബില്ലില്‍ വ്യവസ്ഥ ചെയ്തു.
ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്ന കള്ളപ്പണത്തിന്റെ 25ശതമാനം ഡെപോസിറ്റ് സ്കീം 2016ല്‍ നിക്ഷേപിക്കണം. ഇത് നാലു വര്ഷം കഴിഞ്ഞ് മാത്രമേ പിന്‍വലിക്കാനാവൂ. മാത്രമല്ല പലിശ ലഭിക്കില്ല, ഈ പലിശ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കും.

black money disclosure , indian government, currency ban

NO COMMENTS

LEAVE A REPLY