ആക്സിസ് ബാങ്കില്‍ 40 കോടിരൂപയുടെ കണക്കില്‍പെടാത്ത നിക്ഷേപം

black-money

ആക്സിസ് ബാങ്കിന്‍െറ കശ്മീര്‍ ഗേറ്റ് ശാഖയില്‍നിന്ന് കണക്കില്‍പെടാത്ത 40 കോടി രൂപയുടെ അസാധു നോട്ടുകളുടെ നിക്ഷേപം ആദായനികുതി വകുപ്പ് പിടികൂടി. 500ന്‍െറയും 1000ന്‍െറയും നോട്ടുകളാണ് ഇത്.

പുതിയതായി തുടങ്ങിയ മൂന്ന് അക്കൗണ്ടുകളിലാണ് കണക്കില്‍ പെടാത്ത നിക്ഷേപം നടന്നത്.  നവംബര്‍ 11നും 22നുമായി 39.26 കോടി രൂപയാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ഈ പണം ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ ചില അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

ആക്സിസ് ബാങ്ക് ശാഖയിലും രണ്ട് മാനേജര്‍മാരുടെ വീടുകളിലും മൂന്നു ദിവസമായി നടത്തിയ റെയ്ഡിലാണ് വന്‍തുകയും രേഖകളും കണ്ടെടുത്തത്.

black money in axis bank, currency ban

NO COMMENTS

LEAVE A REPLY