Advertisement

ബ്രസീൽ ഫുട്‌ബോൾ താരങ്ങളുമായി വിമാനം കൊളമ്പിയയിൽ തകര്‍ന്ന് വീണു

November 29, 2016
Google News 1 minute Read
Columbia plane crash

 

ബ്രസീലിലെ ക്ലബ് ഫുട്‌ബോൾ താരങ്ങൾ കയറിയ വിമാനം കൊളമ്പിയയിൽ തകർന്നു വീണു.72 യാത്രക്കാരും 9 ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​. കൊളമ്പിയയിലെ മെഡെലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് അപകടം.

ബ്രസീലിലെ സോക്കർ ടീമായ ​ഷാപ്പെകൊയിൻസ് അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്.

ബൊളീവിയയിൽ നിന്ന്​ പുറപ്പെട്ട ചാർ​ട്ടേർഡ്​ വിമാനമാണ് ഇത്.​ ​മെഡലിനിലെ ജോസ്​ മാരിയ വിമാനത്താവളത്തിലാണ് ഇത് തകർന്ന്​ വീണത്​.അറ്റ്​​ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന്​ വേണ്ടിയാണ്​ ക്ലബ്​ കൊളംബിയയിൽ എത്തിയത്

അപകടത്തിൽ ആരും രക്ഷ​പ്പെട്ടിരിക്കാൻ സാധ്യതയില്ലെന്നാണ്​ മെഡിലിൻസ്​ മേയർ ഫെഡ്​റികോ ഗുറ്റിയേർസ്​ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here