ബിജെപി നേതാക്കളുടെ ബാങ്ക് ഇടപാടുകളുടെ രേഖകൾ സമർപ്പിക്കണം; പ്രധാനമന്ത്രി

demonetisation

ബിജെപി എംപിമാരോടും എംഎൽഎമാരോടും നവംബർ 8 മുതൽ ഡിസംബർ 31 വരെയുള്ള ബാങ്ക് ഇടപാടുകളുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ജനുവരി 1 ന് അക്കൗണ്ട് വിവരങ്ങൾ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി പാർലനമെന്ററി പാർട്ടി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബർ 8ന് നോട്ട് പിൻവലിക്കൽ നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി നേതാക്കൾ അറിഞ്ഞിരുന്നെന്നും നോട്ട് പിൻവലിക്കൽ നടപ്പിലാകുന്നതിന് മുമ്പ് ബാങ്ക് വഴിയുള്ള ഇടപാടുകൾ നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് ഇപ്പോൾ ബാങ്ക് ഇടപാടുകളുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY