പേളിയും ശ്വേതയും 30 പിള്ളേരും…

Katturump flowers

കുട്ടിക്കുറുമ്പ് കാട്ടി പ്രേക്ഷകരെ ചിരിപ്പിക്കാൻ അവർ എത്തുന്നു. ഫ്‌ളവേഴ്‌സിന്റെ ഏറ്റവും പുതിയ പരിപാടിയായ കുട്ടുറുമ്പിൽ മാറ്റുരക്കാൻ എത്തുന്നത് 30 കുട്ടികുറുമ്പുകാർ. അവതാരക പേളിമാണിയെയും സെലിബ്രിറ്റി ജഡ്ജ് ശ്വേതാ മേനോനെയും ക്ഷ, ത്ര, ജ്ഞ വരപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കർ. ഇനി പഠിക്കാൻ പുതിയ പാഠങ്ങളൊന്നും ഇല്ല പേളിക്കും ശ്വേതയ്ക്കും.

പാട്ടുണ്ട്, സ്‌കിറ്റുണ്ട്, കുറുമ്പുണ്ട്, ഒത്തിരി കാര്യങ്ങളുമുണ്ട് ഈ പുത്തൻ റിയാലിറ്റി ഷോയിൽ. എല്ലാമുണ്ടെങ്കിലും ഇല്ലാത്ത ഒന്നുണ്ട്. കുഞ്ഞുമനസ്സുകളെ നോവിക്കുന്ന ജഡ്‌മെന്റുകളും കമന്റുകളും. അതുകൊണ്ടുതന്നെ വ്യത്യസ്തമാവുകയാണ് ഈ കുട്ടികട്ടുറുമ്പുകൾ.

Katturump flowers

NO COMMENTS

LEAVE A REPLY