ഏറ്റവും പുതിയ മാക് ബുക്ക് പ്രോ ഇന്ത്യയിലെത്തി

macbook-pro-2016

ആപ്പിളിന്റെ ഏറ്റവും പുതിയ ​മാക്​ ബുക്ക്​ ​പ്രോ ഇന്ത്യയിലെത്തി. ഫങ്​ഷണൽ കീയ്ക്ക്​ പകരം റെറ്റിന ക്വാളിറ്റി മൾട്ടി ടച്ച്​ ഡിസ്​പ്ലേയാണ്​ ഈ മാക്​ബുക്​ ​പ്രോയുടെ ആകര്‍ഷണീയത. ഇത്തരം ടച്ച്​ ബാറോടു കൂടിയ മോഡലിന്റെ13 ഇഞ്ച് ഡിസ് പ്ലേയ്ക്ക്  1,55,900 രൂപ​യും. 15 ഇഞ്ച്​ ഡിസ്​പ്ലേയോട്​ കൂടിയ  മോഡലിന്​ 2,05,900​ രൂപയുമാണ് വില.  മാക്ക് ബുക്ക് എയറും മാക്ക്ബുക്ക് പ്രോയും നവീകരിച്ചാണ് പുതിയ മോഡലായ മാക്ക്ബുക്ക് പ്രോ 2016 ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്.നിലവില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ സീറാ തന്നെയാണ് പുതിയ വേര്‍ഷനിലും ഉപയോഗിക്കുന്നത്.

കാലിഫോര്‍ണിയയില്‍ നടന്ന ഹലോ എഗെയ്ന്‍ എന്ന ചടങ്ങിലാണ് ആപ്പിള്‍ തങ്ങളുടെ നവീന മുഖത്തെ പരിചയപ്പെടുത്തിയത്.ഗ്രേ സില്‍വര്‍ എന്നീ കളറുകളില്‍ മാക്ക്ബുക്ക് വിപണിയില്‍ ലഭ്യമാകും.

MacBook Pro 2016, Touch Bar, Available,India

 

NO COMMENTS

LEAVE A REPLY