‘അനിമൽ ഫാമിന്റെ’ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങി ശിൽപ്പ ഷെട്ടി

shilpa shetty trolled for misinterpreting animal farm

പ്രശസ്ഥ നോവലിസ്റ്റായ ജോർജ് ഓർവലിന്റെ ‘അനിമൽ ഫാം’ എന്ന കൃതിയെ ചൊല്ലിയാണ് ബോളിവുഡ് താര സുന്ദരി ശിൽപ്പ ഷെട്ടി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

ഐസിഎസ്ഇ സിലബസ്സിൽ ഹാരി പോട്ടർ എന്ന നോവൽ ഉൾപ്പെടുത്തിയ നീക്കത്തിലുള്ള താരത്തിന്റെ നിലപാട് അറിയിച്ചതാണ് അബദ്ധത്തിൽ കലാശിച്ചത്.

ലോർഡ് ഓഫ് ദി റിങ്ങ്‌സ്’ ‘ഹാരി പോട്ടർ’ എന്നീ കൃതികൾ സിലബസ്സിൽ ഉൾപ്പെടുത്തുന്നതോടെ കുട്ടികളുടെ ഭാവന വളരെ ചെറുപ്പത്തിലെ വളരാൻ ഇവ സഹായിക്കും എന്നും, ‘അനിമൽ ഫാം’ എന്ന കൃതി ഉൾപ്പെടുത്തിയാൽ മൃഗങ്ങളോട് കുട്ടികൾക്ക് സ്‌നേഹവും അനുകമ്പയും ചെറുപ്പം മുതലേ കുട്ടികളിൽ ഉണ്ടാവുമെന്നും താരം അഭിപ്രായപ്പെട്ടു.

എന്നാൽ 1945 ഓഗസ്റ്റ് 17ന് ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച ‘അനിമൽ ഫാം’ എന്ന നോവലിൽ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പായി സ്റ്റാലിൻ യുഗത്തിലേയും അതിലേക്കു നയിച്ചതുമായ സംഭവങ്ങളാണ് പ്രതിഫലിക്കുന്നത്.

ഇതോടെ ട്രോളന്മാർ രംഗതത്തെത്തി. ‘വുൾഫ് ഓഫ് ദി വോൾ സ്ട്രീറ്റ്’ കുട്ടികൾ കാണണം കാരണം കഷ്ടപ്പെട്ട് ജോലി ചെയ്ത ഒരു ചെന്നായ പിന്നീട് സ്റ്റോക്ക് ബ്രോക്കറാവുന്നതാണ് കഥയുടെ ഇതിവൃത്തമെന്നും, ‘ഫിഫ്റ്റി ഷെയിഡ്‌സ് ഓഫ് ഗ്രേ’ കളറിങ്ങ് ബുക്ക് ആണെന്നും, ‘മമ്മി റിട്ടേൺസ്’ എന്ന ചിത്രം ‘സ്‌റ്റെപ് മോം’ ന്റെ രണ്ടാം ഭാഗമാണെന്നുമൊക്കെയാണ് ശിൽപ്പയിക്കെതിരെ വന്ന ട്രോളുകൾ !!

ട്രോളുകൾക്കൊപ്പം വരുന്ന ‘ശിൽപ്പ ഷെട്ടി റിവ്യൂസ് ‘ എന്ന ഹാഷ്ടാഗ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.

shilpa shetty trolled for misinterpreting animal farm

NO COMMENTS

LEAVE A REPLY