ആദായനികുതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കി

കനത്ത നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ കള്ളപ്പണക്കാര്‍ക്ക് അവസരം നല്‍കുന്ന ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റിൽ പാസാക്കി. ശബ്​ദ വോ​േട്ടാടെയാണ്​ ലോക്​സഭയിൽ ബിൽ പാസാക്കിയത്​. നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തിൽ കള്ള​പ്പണ നിക്ഷേപങ്ങൾ വെളിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ​ആദായനികുതിയിൽ നിയമ ഭേദഗതി വരുത്താൻ​ സർക്കാർ തീരുമാനിച്ചത്​.

ഇപ്പോള്‍ വെളിപ്പെടുത്തുന്നവര്‍ക്ക് നികുതിയും പിഴയും അധിക നികുതിയുമടക്കം അമ്പത് ശതമാനം നല്‍കി നിക്ഷേപിക്കാം. ഒപ്പം ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ടാക്സേഷന്‍ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഫോര്‍ ഫോര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന2016, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഡെപോസിറ്റ് എന്നീ പദ്ധതികള്‍ കള്ളപ്പണം നിക്ഷേപിക്കാനായി ബില്ലില്‍ വ്യവസ്ഥ ചെയ്തു.
ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്ന കള്ളപ്പണത്തിന്റെ 25ശതമാനം ഡെപോസിറ്റ് സ്കീം 2016ല്‍ നിക്ഷേപിക്കണം. ഇത് നാലു വര്ഷം കഴിഞ്ഞ് മാത്രമേ പിന്‍വലിക്കാനാവൂ. മാത്രമല്ല പലിശ ലഭിക്കില്ല, ഈ പലിശ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കും.

നിയമഭേദഗതി ബില്ല്​ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭ 14 ദിവസത്തിനകം ബില്ല്​ പാസാക്കണം. ധനബില്ലായാതിനാൽ രാജ്യസഭ പാസാക്കിയില്ലെങ്കും നിയമം പ്രാബല്യത്തിൽ വരും.

NO COMMENTS

LEAVE A REPLY