Advertisement

ആപ്പിളിന്റെ ‘സിരി’ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് ആരാണെന്ന് അറിയാമോ

November 29, 2016
Google News 1 minute Read
woman behind apple siri female voice

ആപ്പിൾ സിരിയെ കുറിച്ച് അറിയാത്തവർ ഇല്ല. ഒരു വോയ്‌സ് കൺട്രോൾ സോഫ്റ്റ്‌വേർ ആണ് സിരി. ആപ്പിൾ പുറത്തിറക്കിയ ഐ ഫോൺ 4എസ് മോഡൽ മുതലാണ് സിരി ഇൻസ്‌റ്റോൾ ചെയ്തിരിക്കുന്നത്.

നമുക്കാരെയെങ്കിലും വിളിക്കനുണ്ടെങ്കിൽ ഫോണിനോട് പറഞ്ഞാൽ മതി, സ്വയം നമ്പർ തെരഞ്ഞ് കണ്ടുപിടിച്ച് വിളിയ്ക്കും .ഫോണിലേക്കു വരുന്ന സന്ദേശങ്ങൾ വായിച്ചു കേൾപ്പിക്കും .മറുപടി അയയ്ക്കണമെങ്കിൽ സന്ദേശം പറഞ്ഞു കൊടുത്താൽ സ്വയം ടൈപ് ചെയ്ത് അയയ്ക്കും.ഇന്റർനെറ്റിൽ എന്തെങ്കിലും സെർച് ചെയ്യണമെങ്കിൽ വിഷയം പറഞ്ഞാൽ മതി ,തിരഞ്ഞു ഫലം നൽകും. ഒരു പേഴ്‌സണൽ സെക്രട്ടറിയെപ്പോലെയാണ് സിരി എന്ന് ചുരുക്കത്തിൽ പറയാം.

ആപ്പിൾ സിരി ഉപയോഗിക്കുന്ന മിക്കവർക്കും താൽപര്യം സിരിയുടെ പെൺ ശബ്ദത്തോടാണ്. എന്നാൽ ആരാണ് സിരിക്ക് ശബ്ദം കൊടുത്തിരിക്കുന്നത് എന്ന് അറിയാമോ ??

അമേരിക്കയിലെ ഒരു വോയിസ് ഓവർ ആർട്ടിസ്റ്റായ സൂസൻ ബെന്നറ്റാണ് സിരിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. പണ്ട് പാട്ടുകാരിയായിരുന്ന ഇവർ, ജാസ് ബാൻഡിലും, അക്കപ്പെല്ല ഗ്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

woman behind apple siri female voice

‘ഫസ്റ്റ് നാഷ്ണൽ ബാങ്ക് ഓഫ് അറ്റ്‌ലാന്റിസിന്’ വേണ്ടിയാണ് സൂസൻ ആദ്യമായി വോയിസ് ഓവർ ചെയ്യുന്നത്. പിന്നീട് ഡെൽറ്റ എയർ ലൈൻസ്, ജിപിഎസ് നാവിഗേഷൻ സോഫ്റ്റ്‌വെയറുകൾ, ഫോർഡ്, കൊക്കോ കോള, മക്‌ഗോണൽഡ്‌സ്, കാർട്ടൂൺ നെറ്റ്വർക്ക് പോലുള്ള ടെലിവിഷൻ പരസ്യ ചിത്രങ്ങൾ എന്നിവയ്ക്കും ശബ്ദം നൽകിയിട്ടുണ്ട്.

2005 ൽ സ്‌കാൻസോഫ്റ്റ് എന്ന കമ്പനിയുടെ ഭാഗമായതോടെയാണ് സൂസന്റെ തലവര മാറുന്നത്. ജൂലൈ മാസം മുഴുവൻ ഓരോ ദിവസവും നാല് മണിക്കൂറിൽ കൂടുതൽ സമയം ഹോം റെക്കോർഡിങ്ങ് ബൂത്തിൽ ചിലവഴിച്ച് നിരവധി വാക്കുകളും, സെന്റൻസുകളും റെക്കോർഡ് ചെയ്തിരുന്നു സൂസൻ.

ഈ വരികളും, വാക്കുകളുമാണ് പിന്നീട് ഒരുമിപ്പിച്ച് സിരിയിൽ വരുന്നത്. എന്നാൽ അപ്പോൾ സൂസന് അറിയില്ലായിരുന്നു താൻ പ്രശസ്ത അമേരിക്കൻ മൾട്ടിനാഷ്ണൽ ടെക്‌നോളജി കമ്പനിയായ ആപ്പിളിന്റെ പുത്തൻ സോഫ്‌റ്റ്വെയർ സിരിക്ക് വേണ്ടിയാണ് ശബ്ദം നൽകിയതെന്ന്. ഒരു സുഹൃത്ത് വഴിയാണ് സൂസൻ ഇക്കാര്യം അറിയുന്നത്.

ആപ്പിൾ കമ്പനി എന്നാൽ തനിക്ക് ഇതിനായി പണം നൽകിയിട്ടില്ലെന്ന് സൂസൻ പറയുന്നു. ലംബോർഗിനി വാങ്ങുവാനുള്ള പണം ഒന്നും പ്രതീക്ഷിക്കുന്നില്ല, പക്ഷേ ഇത്രയധികം കോടി രൂപയുടെ ആസ്ഥിയുള്ള കമ്പനിയിൽ നിന്നും ചെയ്യുന്ന ജോലിക്കുള്ള പണം പ്രതീക്ഷിച്ചുവെന്നും സൂസൻ പറയുന്നു.

woman behind apple siri female voice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here